മലയാളം മിഷന് കുവൈത്ത് ചാപ്റ്റര്‍ പുനഃസംഘടിപ്പിച്ചു
text_fieldsജി. സനല്‍ കുമാര്‍ (പ്രസി) ജെ. സജി (സെക്ര)
കുവൈത്ത് സിറ്റി: കേരള സര്‍ക്കാറിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ കുവൈത്ത് ചാപ്റ്റര്‍ പുനഃസംഘടിപ്പിച്ചു. കുവൈത്തിൽ മലയാളം പഠിപ്പിക്കുന്ന മലയാളം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത മേഖലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചാപ്റ്റര്‍ പുനഃസംഘടിപ്പിച്ചത്. യോഗത്തിന് മലയാളം മിഷന് കുവൈത്ത് ചാപ്റ്റര്‍ ചീഫ് കോഓഡിനേറ്റര്‍ ജെ. സജി നേതൃത്വം നൽകി. ചാപ്റ്ററിന്റെ ഉപദേശക സമിതിയുടെ ഭാഗമായി പ്രഫ. വി. അനില്‍ കുമാര്‍ ചെയര്‍മാനും എബി വാരിക്കാട്, ആര്. നാഗനാഥന്‍, ബഷീര്‍ ബാത്ത, പ്രേമന് ഇല്ലത്ത്, സത്താര്‍ കുന്നില്‍, പി.ടി. ഷെരീഫ്, ഷെരീഫ് താമരശ്ശേരി, ശ്രീംലാല്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കും.
പ്രവര്‍ത്തക സമിതിയിലേക്ക് ജ്യോതിദാസ് (ചെയർ), ജി. സനല്‍ കുമാര്‍ (പ്രസി), ബോബിന് ജോര്‍ജ് (വൈ. പ്രസി), ജെ. സജി (സെക്ര), ആസഫ് അലി അഹമ്മദ് (ജോ. സെക്ര), സജീവ് എം. ജോര്‍ജ് (കണ്) എന്നിവരെയും വിവിധ മേഖലകളിലെ കോഓഡിനേറ്റര്‍മാരായി വിനോദ് കെ. ജോണ്‍ (കല), ബിന്ദു സജീവ് (സാരഥി), സീമ രജിത്ത് (സാരഥി), ബൈജു ജോസഫ് (കെ.കെ.സി.എ), ഷാജിമോന്‍ ജോസഫ് (എസ്.എം.സി.എ), സന്ദീപ് സദാശിവന് പിള്ള (എന്‍.എസ്.എസ്), ശ്രീഷ ദയാനന്ദന് (ഫോക്ക്), ലിജു എബ്രഹാം (കെ.എം.ആര്.എ), പി. പ്രേംരാജ് (പല്‍പക്), ബിജു ആന്റണി (ഫോക്ക്) എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

