വജ്രകാന്തി ക്വിസ് മത്സരവിജയികളെ മലയാളം മിഷൻ അനുമോദിച്ചു
text_fieldsമലയാളം മിഷൻ ‘വജ്രകാന്തി 2021’ ആഗോള ക്വിസ് മത്സരത്തിലെ വിജയികളെ അനുമോദിക്കുന്നു
കുവൈത്ത് സിറ്റി: മലയാളം മിഷൻ 'വജ്രകാന്തി 2021' ആഗോള ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ടീമിനെ അനുമോദിച്ചു. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യവാർഷികാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാർ 'സ്വാതന്ത്ര്യത്തിെൻറ അമൃതോത്സവം' എന്ന പേരിൽ നടത്തുന്ന ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായാണ് ആഗോള ക്വിസ് മത്സരം നടത്തിയത്.
അദ്വൈത് അഭിലാഷ്, അനുഷിഖ ശ്രീജ വിനോദ്, സോന സുബിൻ, ഏബൽ ജോസഫ് ബാബു, ജൂവൽ ഷാജിമോൻ, പാർഥിവ് ഷാബു എന്നിവരായിരുന്നു കുവൈത്ത് ചാപ്റ്റർ ടീം അംഗങ്ങൾ. ഒന്നാം സ്ഥാനം നേടിയ ടീമിന് 30,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. സീനിയർ വിഭാഗം കുട്ടികളുടെ മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ കുവൈത്ത് ടീമിന് 4000 രൂപയും സമ്മാനമായി ലഭിക്കും. അനുമോദന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് അനുമോദന സന്ദേശം നൽകി. കുവൈത്ത് ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ ജെ. സജി അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം സാം പൈനുംമൂട്, കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, എസ്.എം.സി.എ ആക്ടിങ് പ്രസിഡൻറ് ഷാജിമോൻ, ഫോക് പ്രസിഡൻറ് എം.എൻ. സലിം എന്നിവർ സംസാരിച്ചു. ചാപ്റ്റർ അംഗങ്ങളായ വി. അനിൽകുമാർ, ബഷീർ ബാത്ത, പി.ടി. ശരീഫ്, ബിജു ആൻറണി, സാം പൈനുംമൂട്, സജീവ് എം. ജോർജ് എന്നിവർ കുട്ടികൾക്ക് ഉപഹാരം നൽകി. ജി. സനൽകുമാർ സ്വാഗതവും അധ്യാപിക ശ്രീഷ ദയാനന്ദൻ നന്ദിയും പറഞ്ഞു.

