മലർവാടി ബാലസംഘം റിപ്പബ്ലിക് ദിന സംഗമം
text_fieldsമലർവാടി ബാലസംഘം റിപ്പബ്ലിക് ദിന സംഗമത്തിൽനിന്ന്
ഐവ ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലർവാടി ബാലസംഘം റിപ്പബ്ലിക് ദിന സംഗമത്തിൽ കുട്ടികൾ
കുവൈത്ത് സിറ്റി: ഐവ ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ ഗസാലി, അൽ റഷീദി, ഖൈത്താൻ നൂർ , ഖൈത്താൻ നാദി, റിഗ്ഗയ് യൂനിറ്റുകൾ മലർവാടി ബാലസംഘം കുട്ടികൾക്കായി റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.
അഞ്ചു യൂനിറ്റുകളിലുമായി 100 ഓളം വിദ്യാർഥികൾ പങ്കെടുത്തു. ഫസ്ന, അനിഷ, വാഹിദ, നിഫ്ത, അമീന എന്നിവർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .
ചിത്ര രചന, കളറിംഗ് , പ്രസംഗമത്സരം , ക്വിസ് , ദേശഭക്തിഗാനം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ പങ്കാളികളായി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു . മലർവാടി യൂണിറ്റ് കോഓഡിനേറ്റർമാരായ ഫസ്ന,അനിഷ,മുഹ്സിന, ഫർസാന തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു .
ഏരിയയിലെ അഞ്ചു മലർവാടി ബാലസംഘം യൂനിറ്റ് തെരഞ്ഞെടുപ്പും നടത്തി.
ഗസാലി യൂനിറ്റ് ഭാരവാഹികൾ : അയ്ഷ (ക്യാപ്റ്റൻ), സയാൻ ഫിറോസ് (വൈ.ക്യാപ്റ്റൻ),. ദയ്യാൻ ഹഷീബ് (സെക്ര)
അൽറഷീദി യൂനിറ്റ് : ഇശൽ മൻഹ (ക്യാപ്റ്റൻ ), ഷെസ ഷാനവാസ് (വൈ.ക്യാപ്റ്റൻ ),ആയിഷ ഹിഫ്സ (സെക്ര)
ഖൈത്താൻ നൂർ : സോഹ അഫ്താബ് (ക്യാപ്റ്റൻ ), ഷദ ഷാഫി (വൈ.ക്യാപ്റ്റൻ ), ഒമർ റഷ്ദാൻ (സെക്ര)
ഖൈത്താൻ നാദി : ലുക്മാൻ (ക്യാപ്റ്റൻ ), അർമാൻ അലി (വൈ. ക്യാപ്റ്റൻ ), ഷയാൻ ഷാഹിദ് (സെക്ര)
റിഗായി : മിൻഹ (ക്യാപ്റ്റൻ ), ഫിൽസ ഇഷാൽ (വൈ.ക്യാപ്റ്റൻ ), സൽവ (സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

