മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം
text_fieldsമലർവാടി ബാലസംഘം ഫഹാഹീൽ ഏരിയ റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഐവ ഫഹാഹീൽ ഏരിയ മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നൈല മറിയം ഖിറാഅത്ത് നടത്തി. മലർവാടി യൂനിറ്റ് പ്രസിഡന്റ് ലുക്മാനുൽ ഹഖ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് സഫ സമീർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കളറിങ്, ഡ്രോയിങ് മത്സരം നടന്നു.
ക്വിസ്, സ്കിറ്റ്, സംഘനൃത്തം, സംഘഗാനം, ആക്ഷൻ സോങ്, ഫാൻസി ഡ്രസ് എന്നിവ നടന്നു. ട്രഷറർ സിനാൻ എം. സാബിക് മലർവാടി കുട്ടിക്കുടുക്കയിലേക്ക് സംഭാവന ശേഖരിച്ചു. യൂനിറ്റ് പ്രസിഡന്റ് സോജാ, മലർവാടി കൺവീനർമാരായ സൽമ, നസീബ എന്നിവർ പരിപാടി നിയന്ത്രിച്ചു. കളറിങ്ങിൽ സുഹ സമീർ, ഡ്രോയിങ്ങിൽ ഹന്ന ശിഹാബ്, ക്വിസ് മത്സരത്തിൽ നെയ്ല മറിയം എന്നിവർ ഒന്നാം സ്ഥാനം നേടി.

