മലർവാടി ബാലസംഘം അമ്മാൻ- സാൽമിയ യൂനിറ്റ്
text_fieldsഇസ്ലാമിക് വിമൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഐവ സാൽമിയ ഏരിയയുടെ കീഴിലെ അമ്മാൻ, സാൽമിയ മലർവാടി ബാലസംഘം യൂനിറ്റുകൾ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.
അമ്മാൻ യൂനിറ്റ് സംഗമത്തിൽ ഹബീന താജുദ്ദീൻ കുട്ടികളുമായി സംവദിച്ചു. അമ്മാൻ മലർവാടി യൂനിറ്റ് കോഓഡിനേറ്റർ തഫ്സീറ ഫഹദ് നേതൃത്വം നൽകിയ പരിപാടിയിൽ ചിത്രരചന, കളറിങ്, ക്വിസ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. അബ്ഷർ അനസ് അധ്യക്ഷത വഹിച്ചു. നബീൽ താജുദ്ദീന് ഖിറാഅത്ത് നടത്തി.
ഫാത്തിമ നൂഹ സ്വാഗതവും ആയിഷ അനസ് നന്ദിയും പറഞ്ഞു. സാൽമിയ യൂനിറ്റ് സംഗമത്തിൽ റസിയ നിസാർ കുട്ടികളുമായി സംവദിച്ചു. സാൽമിയ മലർവാടി യൂനിറ്റ് കോഓഡിനേറ്റർ രേഷ്മ നിയാസ് നേതൃത്വം നൽകിയ പരിപാടിയിൽ പ്രസംഗ മത്സരം, ചിത്രരചന, കളറിങ് ക്രാഫ്റ്റിങ്, പസ്ൽസ്, തുടങ്ങിയ മത്സരങ്ങൾ നടത്തി. ഇസ്മ മറിയം അധ്യക്ഷത വഹിച്ചു. യൂസുഫ് നിസാർ ഖിറാഅത്ത് നടത്തി. താലിഷ് ദയാൻ സ്വാഗതവും അൽഹാൻ അൽത്താഫ് നന്ദിയും പറഞ്ഞു.

