മലർവാടി അബുഹലിഫ ഏരിയ റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു
text_fieldsഐവ അബുഹലിഫ ഏരിയ സംഘടിപ്പിച്ച മലർവാടി റിപ്പബ്ലിക് ദിന പരിപാടി
കുവൈത്ത് സിറ്റി: ഐവ അബുഹലിഫ ഏരിയ മലർവാടി റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു. മെഹ്ബൂല തനിമ ഹാളിൽ ചേർന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ജസീറ തസ്നിം അധ്യക്ഷത വഹിച്ചു.
ഐഷ തസ്നീം ഖിറാഅത്ത് നടത്തി. രഹ്ന അക്ബർ കുട്ടികൾക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. ഹഫ സാജിദ് സ്വാഗതവും മൻഹ മൂസാൻ നന്ദിയും പറഞ്ഞു. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. പ്രസംഗ മത്സരം, ഫാൻസി ഡ്രസ്സ് മത്സരം എന്നിവ നടത്തി. പ്രസംഗ മത്സരത്തിൽ ഹഫ സാജിദ് ഒന്നാം സ്ഥാനവും ഐഷ തസ്നീം രണ്ടാം സ്ഥാനവും ഹയ അബ്ദുൽ കാദർ, ആനിസ് അഹ്സൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. നിയ സൈനബ് പ്രോത്സാഹന സമ്മാനത്തിനർഹയായി. ഫാൻസി ഡ്രസ് മത്സരത്തിൽ ഉമർ ഫാറൂഖ് ഒന്നാം സ്ഥാനവും അയ്യാശ് അംജദ്, ഇസാൻ ശാക്കിർ രണ്ടാം സ്ഥാനവും ആമിന നൈല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

