മലർവാടി ലിറ്റിൽ സ്കോളർ : മെഗാ ഫിനാലെയിൽ കുവൈത്തിൽനിന്ന് മൂന്നുപേർ
text_fieldsഅൽഹാൻ അൽതാഫ്, മുഹമ്മദ് നസൽ, മുഹമ്മദ് അഹമ്മദ് അമീൻ
കുവൈത്ത് സിറ്റി: ആഗോളതലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തിയ മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിെൻറ മെഗാ ഫിനാലെയിലേക്ക് കുവൈത്തിൽനിന്ന് മൂന്ന് വിദ്യാർഥികൾ യോഗ്യത നേടി.
എൽ.പി വിഭാഗത്തിൽ എം.പി. അൽഹാൻ അൽതാഫ് (ജാബിരിയ ഇന്ത്യൻ സ്കൂൾ), യു.പി വിഭാഗത്തിൽ മുഹമ്മദ് നസൽ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈത്താൻ), ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് അഹമ്മദ് അമീൻ (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി) എന്നിവരാണ് മെഗാ ഫിനാലെയിലേക്ക് യോഗ്യത നേടിയത്.
ആകെ രണ്ടു ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത മത്സരപരീക്ഷയിൽ കുവൈത്തിൽ നിന്ന് 700ലധികം കുട്ടികളാണ് പ്രാഥമിക റൗണ്ടിൽ പങ്കെടുത്തത്. അതിൽ 15 കുട്ടികൾ രണ്ടാം റൗണ്ടിൽ മത്സരിച്ചു. ഏപ്രിൽ ആദ്യവാരത്തിൽ ഗ്രാൻഡ് ഫിനാലെ നടക്കുമെന്ന് മലർവാടി ലിറ്റിൽ സ്കോളർ കേരള അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

