മലർവാടി ബാലസംഘം റിപ്പബ്ലിക് ദിന സംഗമം
text_fieldsഗസാലി, അൽ റഷീദി, ഖൈത്താൻ, റിഗ്ഗയ് മലർവാടി ബാലസംഘം യൂനിറ്റുകൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം
ഫർവാനിയ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഫർവാനിയ ഏരിയയിലെ ഗസാലി, അൽ റഷീദി, ഖൈത്താൻ, റിഗ്ഗയ് മലർവാടി ബാലസംഘം യൂനിറ്റുകൾ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.
നാല് യൂനിറ്റുകളിലുമായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. മലർവാടി കോഓഡിനേറ്റർമാർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചിത്രരചന, കളറിങ്, പ്രസംഗമത്സരം, ക്വിസ് , ദേശഭക്തിഗാനം, നൃത്തം തുടങ്ങിയ പരിപാടികളുണ്ടായി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
മലർവാടി യൂനിറ്റ് കോഓഡിനേറ്റർമാരായ ഷാഹിന അഫ്സൽ ഖാൻ, ഹുദ അബ്ദുല്ല, ഷബ്ന ഷിഹാബ്, ഹനാൻ ബിഷാറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

