അതിശൈത്യത്തിന് ‘പുതപ്പേകി’ മലർവാടി ബാലസംഘം
text_fieldsവിഷൻ-2026 പദ്ധതിയിലേക്കുള്ള മലർവാടി ബാലസംഘം സഹായധനം ടി. ആരിഫലിക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത തണുപ്പിന്റെ യാതനയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലർവാടി ബാലസംഘം കുവൈത്ത് ഘടകം. ‘കുട്ടിക്കുടുക്ക’ പദ്ധതിയിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങൾക്കാവശ്യമായ കമ്പിളിപ്പുതപ്പിനുള്ള ധനസഹായം കുട്ടികൾ കൈമാറി. ഐവ കുവൈത്തിനു കീഴിൽ മലർവാടി ബാലസംഘം കുട്ടികളിൽ സമ്പാദ്യശീലവും സഹായമനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ‘കുട്ടിക്കുടുക്ക’ പദ്ധതി.
ഇന്ത്യയിലുടനീളം ജമാഅത്തെ ഇസ്‍ലാമിക്കുകീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിഷൻ 2026ന്റെ കമ്പിളി വിതരണ പദ്ധതിയിലേക്കാണ് കുട്ടികൾ ‘കുട്ടിക്കുടുക്ക’യിലൂടെ സ്വരൂപിച്ച സമ്പാദ്യം നൽകിയത്. കെ.ഐ.ജി കുവൈത്തിന്റെ പ്രവർത്തക കൺവെൻഷനിൽ, ‘വിഷൻ 2026’ ഓൾ ഇന്ത്യ ചെയർമാൻ ടി. ആരിഫലിക്ക് ബാലസംഘം പ്രതിനിധികൾ ഫണ്ട് കൈമാറി. ഐവ മലർവാടി ബാലസംഘം കോഓഡിനേറ്റർ അഫീഫ ഉസാമ നേതൃത്വം നൽകി. ഐവ ജനറൽ സെക്രട്ടറി ആശ ദൗലത്, ട്രഷറർ സബീന റസാഖ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

