മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം
text_fieldsമലർവാടി ബാലസംഘം കുവൈത്ത് ഓൺലൈനായി നടത്തിയ റിപ്പബ്ലിക് ദിനാഘോഷം
കുവൈത്ത് സിറ്റി: മലർവാടി ബാലസംഘം കുവൈത്ത് ഓൺലൈനായി ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അഞ്ച് ഏരിയകളിൽനിന്നായി 194ലധികം കുട്ടികൾ സംബന്ധിച്ചു. വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ഫഹാഹീൽ, അബൂഹലീഫ, സാൽമിയ, അബ്ബാസിയ, ഫർവാനിയ എന്നീ ഏരിയകളിലെ യൂനിറ്റുകൾ ഒരുമിച്ച് ഏരിയ തലത്തിലായിരുന്നു പരിപാടികൾ.
ഫഹാഹീൽ ഏരിയയിൽ മുഹമ്മദ് ഹാഫിസ്, അബൂഹലീഫ ഏരിയയിൽ ജസീറ തസ്നീം, അബ്ബാസിയ ഏരിയയിൽ മിസ്ന മുനീർ, ഫർവാനിയയിൽ സൂഹ ഫാത്തിമ്മ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
സാൽമിയ ഏരിയയിൽ നാട്ടിൽനിന്ന് മലർവാടി ബാലസംഘം സംസ്ഥാന എക്സിക്യൂട്ടിവ് മെംബറും മോട്ടിവേറ്റിവ് സ്പീക്കറുമായ അൻസാർ നെടുമ്പാശ്ശേരി കുട്ടികളോട് സംവദിച്ചു.
ദേശഭക്തിഗാനങ്ങൾ, ഡാൻസ്, പ്രച്ഛന്നവേഷ മത്സരം, ആക്ഷൻ സോങ്, സംഘഗാനം, പാട്ട് ,പെൻസിൽ ഡ്രോയിങ്, മാർച്ച് പാസ്റ്റ്, ക്രാഫ്റ്റ് തുടങ്ങി കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

