Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലേറിയ നിർമാർജനം;...

മലേറിയ നിർമാർജനം; കുവൈത്ത് 4.7 ദശലക്ഷം ദീനാർ സംഭാവന നൽകി

text_fields
bookmark_border
Kuwait
cancel

കു​വൈ​ത്ത് സി​റ്റി: മ​ലേ​റി​യ​യെ​യും മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷം ഏ​പ്രി​ൽ വ​രെ കു​വൈ​ത്ത് സം​ഭാ​വ​ന ന​ൽ​കി​യ​ത് 4.7 ദ​ശ​ല​ക്ഷം ദീ​നാ​ർ (15.5 മി​ല്യ​ൺ ഡോ​ള​ർ). ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് (കെ.​എ​ഫ്.‌​എ.​ഇ.​ഡി) വ​ഴി​യാ​ണ് സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്ന് ലോ​ക മ​ലേ​റി​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​ത്ര​ക്കു​റി​പ്പി​ൽ കെ.​എ​ഫ്.‌​എ.​ഇ.​ഡി വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ൽ മ​ലേ​റി​യ​ക്കെ​തി​രെ പോ​രാ​ടാ​നു​ള്ള പ്രോ​ഗ്രാ​മു​ക​ളി​ലും ശ്ര​മ​ങ്ങ​ളി​ലും കു​വൈ​ത്ത് ത​ൽ​പ​ര​രാ​ണെ​ന്നും കെ.​എ​ഫ്.‌​എ.​ഇ.​ഡി അ​റി​യി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് (ഡ​ബ്ല്യു.​എ​ച്ച്.​ഒ) 2.2 ദ​ശ​ല​ക്ഷം ദീ​നാ​ർ, എ​യ്ഡ്സ്, ക്ഷ​യം, മ​ലേ​റി​യ എ​ന്നി​വ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു​ള്ള ആ​ഗോ​ള ഫ​ണ്ടി​ലേ​ക്ക് 1.5 ദ​ശ​ല​ക്ഷം ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യും സം​ഭാ​വ​ന ന​ൽ​കി​യ​താ​യി കെ.​എ​ഫ്.‌​എ.​ഇ.​ഡി വെ​ളി​പ്പെ​ടു​ത്തി.

മ​ലേ​റി​യ​യെ ചെ​റു​ക്കു​ന്ന​തി​ന് യു.​എ​സ് കാ​ർ​ട്ട​ർ സെ​ന്റ​റി​നും വാ​ക്സി​ൻ അ​ല​യ​ൻ​സാ​യ ഗ​വി​ക്കും യ​ഥാ​ക്ര​മം 699,000, 304,000 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യും സം​ഭാ​വ​ന ന​ൽ​കി.

2002ൽ ​എ​യ്ഡ്‌​സ്, ക്ഷ​യം, മ​ലേ​റി​യ എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ഗ്ലോ​ബ​ൽ ഫ​ണ്ട് ആ​രം​ഭി​ച്ച പ്രോ​ഗ്രാ​മി​ന് പു​റ​മേ, 2008ൽ ​സ്ഥാ​പി​ത​മാ​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ മ​ലേ​റി​യ ക​ൺ​ട്രോ​ൾ ആ​ൻ​ഡ് എ​ലി​മി​നേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്റെ ശ്ര​മ​ങ്ങ​ളെ​യും കെ.​എ​ഫ്.‌​എ.​ഇ.​ഡി പി​ന്തു​ണ​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

മ​ലേ​റി​യ​യെ ചെ​റു​ക്കാ​നു​ള്ള ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ 25നാ​ണ് ലോ​ക മ​ലേ​റി​യ ദി​നം ആ​ച​രി​ക്കു​ന്ന​ത്. 2007 മേ​യി​ലാ​ണ് വേ​ൾ​ഡ് ഹെ​ൽ​ത്ത് അ​സം​ബ്ലി ലോ​ക മ​ലേ​റി​യ ദി​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitmalaria eradication4.7 million dinars
News Summary - malaria eradication; Kuwait contributed 4.7 million dinars
Next Story