Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലപ്പുറം വണ്ടൂർ...

മലപ്പുറം വണ്ടൂർ സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം വണ്ടൂർ സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു
cancel
Listen to this Article
കുവൈത്ത് സിറ്റി: മലപ്പുറം വണ്ടൂർ സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. വണ്ടൂർ വാണിയമ്പലം മാട്ടക്കുളം കരുവാടൻ സിറാജുദ്ദീൻ (29) ആണ് മരിച്ചത്. 30ാം നമ്പർ റോഡിൽ കാറിൽ സഞ്ചരിക്കവെ ടയർ പഞ്ചറാകുകയും നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു വാഹനം ഇടിക്കുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുവൈത്ത് പൗരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആറുമാസം മുമ്പാണ് കുവൈത്തിലെത്തിയത്. പിതാവ്: ജമാലുദ്ദീൻ മുസ്‍ലിയാർ. മാതാവ്: ഫാത്തിമ ചുണ്ടകുന്നുമ്മൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി പ്രവർത്തകർ നേതൃത്വം നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story