‘പ്രിയദർശിനി’പദ്ധതി സ്വാഗതം ചെയ്ത് കുവൈത്തിലെ മലപ്പുറം ഒ.ഐ.സി.സി
text_fieldsകുവൈത്ത് സിറ്റി: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പിലാക്കിയ കേരള സർക്കാർ പദ്ധതിയെ ഒ.ഐ.സി.സി. കുവൈത്ത് മലപ്പുറം കമ്മിറ്റി സ്വാഗതം ചെയ്തു. സത്രീ സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് പുതിയ വഴിത്തിരിവായി മാറുന്നതാണ് ‘പ്രിയദർശിനി’ പദ്ധതിയെന്ന് കമ്മിറ്റി ചൂണ്ടികാട്ടി. സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുന്ന ഈ പദ്ധതി വലിയൊരു ജനക്ഷേമ നടപടിയാണെന്ന് കമ്മിറ്റി വിലയിരുത്തി. സ്ത്രീകളുടെ യാത്രാചെലവ് കുറക്കുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകരമാകും.
സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന ഇത്തരം പദ്ധതികൾ കേരളത്തിന്റെ പുരോഗതിക്ക് കൂടുതൽ കരുത്തേകുമെന്നും, സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചരിത്രം കുറിക്കുന്ന ഈ ജനകീയ പദ്ധതിക്ക് എല്ലാ വിജയാശംസകളും നേരുന്നതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

