മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ‘മാമാങ്കം’ ഫ്ലയർ പ്രകാശനം
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ‘മാമാങ്കം’ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ‘മാമാങ്കം 2K25’ മെഗാ പ്രോഗ്രാം ഒക്ടോബർ 31ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും. നാട്ടിൽ നിന്നുള്ള പ്രശസ്ത പിന്നണി ഗായകർ ആഘോഷത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തും.
പരിപാടിയുടെ ഫ്ലയർ സുനിൽ പാറകപ്പാടത്ത് പ്രോഗ്രാം ജനറൽ കൺവീനർ ബിജു ഭാസ്കറിന് കൈമാറി പ്രകാശനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. ആക്റ്റിങ് ജന.സെക്രട്ടറി അഷ്റഫ് ചൂരോട്ട് സ്വാഗതവും ട്രഷറർ പ്രജിത്ത് മേനോൻ നന്ദിയും രേഖപ്പെടുത്തി.
പ്രോഗ്രാം ജനറൽ കോഓഡിനേറ്റർ വാസുദേവൻ മമ്പാട്, ജോ.കോഓഡിനേറ്റർ അഭിലാഷ് കളരിക്കൽ, ജോ. കൺവീനർ അഡ്വ.ജസീന ബഷീർ, മുഖ്യരക്ഷാധികാരി ശറഫുദ്ദീൻ കണ്ണോത്ത്, വൈസ് പ്രസിഡന്റ് മുജീബ് കിഴക്കേ തലക്കൽ, ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ്, സെക്രട്ടറി സിമിയ ബിജു, അഡ്വൈസറി ബോർഡ് അംഗം ഇല്യാസ് പാഴൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജഹാൻ പാലാറ, അനസ് കോട്ടക്കൽ, നജീബ് പൊന്നാനി, ജിഷ ജിഗു, സൂര്യ രജൂഷ്, ശ്രുതി രാജ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

