മലപ്പുറം ജില്ല അസോസിയേഷൻ ഓണാഘോഷം
text_fieldsകുവൈത്തിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മലപ്പുറം ജില്ല അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മലപ്പുറം ജില്ല അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത കലാകാരന്മാർ പങ്കെടുത്ത വെർച്വൽ കലാവിരുന്നുണ്ടായി.വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ ഒമ്പതു വരെ നീണ്ട ആഘോഷങ്ങളിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡൻറ് വാസുദേവൻ മമ്പാട് അധ്യക്ഷത വഹിച്ചു.
പ്രശസ്ത നാടൻപാട്ട് കലാകാരനും സിനിമ നടനുമായ സുരേഷ് തിരുവാലി ആഘോഷം ഉദ്ഘാടനം ചെയ്തു. കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, ജില്ല അസോസിയേഷൻ രക്ഷാധികാരി ശറഫുദ്ദീൻ കണ്ണേത്ത്, വനിത വേദി ചെയർപേഴ്സൻ അഡ്വ. ജസീന എന്നിവർ സംസാരിച്ചു. കേരളത്തിലെ മുതിർന്ന മിമിക്രി കലാകാരൻ കൊല്ലം സിറാജ്, മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്ത് എന്നിവരുടെ സാന്നിധ്യം പരിപാടികൾക്ക് നിറപ്പകിട്ടേകി.
അസോസിയേഷൻ കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികളുണ്ടായി. ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി സ്വാഗതവും വൈസ് പ്രസിഡൻറ് സിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. അഭിലാഷ് കളരിക്കൽ, നാസർ വളാഞ്ചേരി, അനീഷ് കാരാട്ട്, അനസ് തയ്യിൽ, അഡ്വ. ജംഷാദ്, സുനീർ കളിപ്പാടൻ, അഷ്റഫ് മങ്കരത്തൊടി, ഷാജഹാൻ പാലാറ, സലീന ടീച്ചർ, അനു അഭിലാഷ്, ഷംന സുനീർ, ഭവ്യ അനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

