മലപ്പുറം ജില്ല അസോസിയേഷൻ ‘മാമാങ്കം’ നാളെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ഏഴാം വാർഷികാഘോഷം ‘മാമാങ്കം- 2K24’ വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. വൈകീട്ട് നാലു മുതൽ വിവിധ പരിപാടികൾ ആരംഭിക്കും. വാർഷിക ഭാഗമായി മലപ്പുറത്തിന്റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാവിരുന്നുകൾ ഒരുക്കും. പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ്, ലക്ഷ്മി ജയൻ, കീർത്തന ശബരീഷ്, സാംസൺ എന്നിവരുടെ ഗാനമേളയാണ് ആഘോഷ പരിപാടിയിലെ പ്രധാന ഇനം. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2017ൽ രൂപീകൃതമായ സംഘടനക്ക് രണ്ടായിരത്തിലധികം ആക്ടീവ് അംഗങ്ങളുണ്ട്. പ്രാരംഭ ഘട്ടം മുതൽ പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങളിലും ചാരിറ്റി പ്രവർത്തനത്തിലും ഇതര സേവന മേഖലകളിലും ഇടപെട്ടുവരുന്നതായും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര, സെക്രട്ടറി അനീഷ് കരാട്ട്, മാമാങ്കം പ്രോഗ്രാം ജനറൽ കൺവീനർ കെ.ടി. മുജീബ്, മീഡിയ കൺവീനറും പ്രോഗ്രാം കോഓഡിനേറ്ററുമായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, ബിജു ഭാസ്കർ, അഷറഫ് ചൂരോട്ട്, വനിതാ വിങ് സെക്രട്ടറി സിമിയ ബിജു, വനിത വിഭാഗം ട്രഷറർ ഷൈല മാർട്ടിൻ എന്നിവർ പങ്കെടുത്തു.

