മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് കലണ്ടർ പ്രകാശനം
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് കലണ്ടർ പ്രകാശനം മെഡക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ 2023 വർഷത്തെ കലണ്ടർ ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ നടന്ന ചടങ്ങിൽ മെഡക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി പ്രകാശനം ചെയ്തു. കുവൈത്തിൽ മലപ്പുറത്തിന്റെ മുഖച്ഛായയായി നിലകൊള്ളുന്ന സംഘടനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി വി.പി. മുഹമ്മദലി പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോൺ ദേവസ്യ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം പറഞ്ഞു. സെക്രട്ടറി അനീഷ് കരാട്ട്, ജോയന്റ് ട്രഷറർ ഇല്യാസ് പാഴൂർ, വനിത വേദി ചെയർപേഴ്സൻ സലീന റിയാസ്, സെക്രട്ടറി അനു അഭിലാഷ്, മറ്റ് അംഗങ്ങളും പങ്കെടുത്തു.

