മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് പിക്നിക്
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് പിക്നികിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് കബദ് റിസോർട്ടിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു.
പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ, പ്രോഗ്രാം കോഓഡിനേറ്റർ റാഫി ആലിക്കൽ, ബിജു ഭാസ്കർ, മാർട്ടിൻ ജോസഫ് എന്നിവർ പരിപാടികൾ ക്രമീകരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന കലാകായിക വിനോദ പരിപാടികൾ അരങ്ങേറി. രസകരമായ ഗെയിമുകൾ, ക്വിസ് മത്സരം, മ്യൂസിക്കൽ ചെയർ, ഒപ്പന തുടങ്ങിയ കലാപരിപാടികൾ ആവേശകരമായി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്മിറ്റി ഭാരവാഹികളായ അഫ്സൽ ഖാൻ, അഷറഫ് ചൂരോട്ട് , സ്റ്റെഫി സുധീപ്, സിമിയ ബിജു, ഷൈല മാർട്ടിൻ, ഷെസ ഫർഹീൻ, ദിയ ബഷീർ ,ദീത്യ സുദീപ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

