മലപ്പുറം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ക്വാളിറ്റി ഫുഡ് സ്റ്റഫ്സ് മാനേജിങ് ഡയറക്ടർ മുസ്തഫ ഉണ്ണിയലുക്കൽ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി.
സുനിൽ പാറകപ്പുറത്ത്, മെഡക്സ് മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദാലി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൻട്രി ഹെഡ് അഫ്സൽ ഖാൻ, കുട കൺവീനർ അലക്സ് പുത്തൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. മാക് ഭാരവാഹികളായ ഇല്ലിയാസ് പാഴൂർ, വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, അഭിലാഷ് കളരിക്കൽ, അനു അഭിലാഷ്, അബിയ മാർട്ടിൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതവും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റാഫി ആലിക്കൽ നന്ദിയും പറഞ്ഞു.

