ഹാപ്പി അമലിന് മലപ്പുറം ജില്ല അസോസിയേഷൻ യാത്രയയപ്പ്
text_fieldsഹാപ്പി അമലിന് മലപ്പുറം ജില്ല അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ ട്രഷററും ശിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഫർവാനിയ ഫിസിയോതെറപ്പിസ്റ്റുമായ ഹാപ്പി അമലിന് ജില്ല അസോസിയേഷൻ യാത്രയയപ്പ് നൽകി. സെക്രട്ടറി അനീഷ് കാരാട്ടിന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം പറഞ്ഞു.
പാട്രൻ വാസുദേവൻ മമ്പാട്, ലേഡീസ് വിങ് മുൻ ചെയർപേഴ്സൻ അഡ്വ. ജസീന ബഷീർ, സെക്രട്ടറി അനീഷ് കാരാട്ട്, ജോ. സെക്രട്ടറി സലീം നിലമ്പൂർ, വൈ. പ്രസി സുഭാഷ് മാറഞ്ചേരി, ജോ. ട്രഷ ഇല്യാസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ അജ്മൽ വേങ്ങര, അഷ്റഫ് ചെറൂട്ട്, പ്രജിത്ത് മേനോൻ, ബിജുഭാസ്കർ, ബൈജു ബാലചന്ദ്രൻ, ലേഡീസ് വിങ് ജോയന്റ് ട്രഷറർ ഭവ്യ അനീഷ്, എക്സിക്യൂട്ടിവ് അംഗം സിമിയ ബിജു എന്നിവർ ആശംസകൾ അറിയിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളിൽ ഹാപ്പി അമൽ നൽകിയ പിന്തുണ പ്രശംസനീയവും മാതൃകാപരവും ആയിരുന്നു എന്ന് ആശംസകൾ അറിയിച്ചവർ അഭിപ്രായപ്പെട്ടു. സംഘടനയുടെ ഉപഹാരം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ ഹാപ്പി അമലിന് കൈമാറി.

