മലപ്പുറം ജില്ല അസോസിയേഷൻ വാർഷിക പൊതുയോഗം
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ വാർഷിക പൊതുയോഗം അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് കാരാട്ട് സ്വാഗതം പറഞ്ഞു. കോർ കമ്മിറ്റി അംഗങ്ങളായ സലിം നിലമ്പൂർ, ഷാജഹാൻ പാലാറ, സുഭാഷ് മാറഞ്ചേരി, ജോൺ ദേവസ്യ വനിത വിങ് നേതാക്കളായ സലീന റിയാസ്, ഷൈല മാർട്ടിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി നസീർ കാരാംകുളങ്ങര വാർഷിക റിപ്പോർട്ടും ട്രഷറർ ഹാപ്പി അമൽ സാമ്പത്തിക റിപ്പോർട്ടും മാക് ലേഡീസ് വിങ് സെക്രട്ടറി അനു അഭിലാഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അസോസിയേഷൻ ഭേദഗതി വരുത്തിയ നിയമാവലി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ യോഗത്തിൽ അവതരിപ്പിച്ചു.
മാക് മീഡിയ വിങ് കൺവീനറായി വാസുദേവൻ മമ്പാടിനെയും (രക്ഷാധികാരി), കമ്മിറ്റി വിപുലീകരണ ഭാഗമായി സജീവ അംഗങ്ങളായ അജ്മൽ വേങ്ങര, മുജീബ് കിഴക്കേ തലക്കൽ, ബൈജു ബാലചന്ദ്രൻ, ബിജു ഭാസ്കർ, പ്രജിത് മേനോൻ, കബീർ പറങ്ങോടത്ത്, ജംഷീർ ബാബു, വിനോദ് നാരായണൻ, മുഹമ്മദ് റാഫി എന്നിവരെ പുതിയ എക്സിക്യൂട്ടിവ് അംഗങ്ങളായും ശില്പ രതീഷ്, സൂര്യ രജൂഷ് എന്നിവരെ വനിത എക്സിക്യൂട്ടിവ് അംഗങ്ങളായും ഉൾപ്പെടുത്തി.

