‘മലങ്കര സ്മാഷ് സീസൺ- 5’ ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം
text_fieldsമലങ്കര സ്മാഷ് - സീസൺ 5 ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ റവ. ഡോ. തോമസ്
കാഞ്ഞിരമുകളിൽ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലങ്കര കത്തോലിക്ക സഭ കുട്ടായ്മയായ കെ.എം.ആർ.എമ്മിന്റെ യുവജന വിഭാഗമായ എം.സി. വൈ.എം സംഘടിപ്പിക്കുന്ന മലങ്കര സ്മാഷ് സീസൺ-5 ന്റെ പോസ്റ്റർ പ്രകാശനം എം.സി.വൈ.എം ഡയറക്ടറും കെ.എം.ആർ. എം ആത്മീയ ഉപദേഷ്ടാവുമായ റവ. ഡോ.തോമസ് കാഞ്ഞിരമുകളിൽ ടൂർണമെന്റ് കൺവീനർ അജോ. എസ്. റസലിന് നൽകി നിർവഹിച്ചു.
കെ.എം.ആർ.എം സെക്രട്ടറി ജോമോൻ ചെറിയാൻ, എം.സി.വൈ.എം പ്രസിഡന്റ് കെ.എസ്.ജെയിംസ്, സെക്രട്ടറി റിനിൽ രാജു, വൈസ് പ്രസിഡന്റ് ഡോ.മിതുല ബെൻസി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആഗസ്റ്റ് 29ന് അഹമ്മദി ഐ സ്മാഷ് അക്കാദമിയിലാണ് ടൂർണമെന്റ് അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർ-കെ.എം.ആർ.എം. ഡബിൾസ് വിഭാഗത്തിലുള്ള മത്സരങ്ങൾ നടക്കും. താല്പര്യമുള്ളവർക്ക് ആഗസ്റ്റ് 20 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

