ആവേശമായി മലങ്കര സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsമലങ്കര സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ ട്രോഫികളുമായി
കുവൈത്ത് സിറ്റി: എം.സി.വൈ.എം കുവൈത്ത് നേതൃത്വത്തിൽ മലങ്കര സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അഹമ്മദി ഐ സ്മാഷ് അക്കാദമിയിൽ നടന്ന ടൂർണമെന്റ് എം.സി.വൈ.എം ഡയറക്ടർ റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്തു. അഞ്ച് കാറ്റഗറികളിലായി നടന്ന മത്സരത്തിൽ 250 ഓളം പേർ പങ്കെടുത്തു. ഇന്റർ - കെ.എം.ആർ.എം വിഭാഗത്തിൽ അനുപ് ജേക്കബ് ജോർജ് - ഫ്രഡി അലക്സാണ്ടർ എന്നിവർ ജേതാക്കളായി. ബൈജു കുര്യൻ - ഷാലു മാണി എന്നിവർ രണ്ടാം സ്ഥാനം നേടി.
വുമൺസ് ഡബിൾസ് മത്സരത്തിൽ റോണലി സർന്നോ കാബാലറോ - രോഹിണി സഖ്യം ഒന്നാം സ്ഥാനവും ചെറിയൽ മനയറ്റേ - ജോയി വിലനുവാ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലോവർ ഇന്റർ മീഡിയറ്റ് ഡബിൾസ് വിഭാഗത്തിൽ രൂപേഷ് - കുമാരൻ ജഗനാഥൻ എന്നിവർ ജേതാക്കളായി. ചന്ദ്ര മുരളി രാജമണി - ദീപേഷ് ടീം രണ്ടാം സ്ഥാനം നേടി. ഇന്റർമീഡിയറ്റ് ഡബിൾസ് വിഭാഗത്തിൽ വിനോദ് കുമാർ - ഹബീബ് ഹുസൈൻ എന്നിവർ ഒന്നാം സ്ഥാനവും മാനുവൽ ജസ്റ്റിൻ -പ്രതാപ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്വാവാൻസ് ഡബിൾസ് മത്സരത്തിൽ സിറാജ് -ഖുസായി അബഡ് വിജയികളാവുകയും അനിൽ - മനോജ് മാർക്കോസ് എന്നിവർ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ, കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി, ട്രഷറർ റാണാ വർഗീസ്, ബൈജു കുര്യൻ, മെൽവിൻ, സന്തോഷ് കോശി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജിൽറ്റോ ജെയിംസ്, റിജോ.വി.ജോർജ്, അനിൽ ജോർജ് രാജൻ, ജയിംസ് കെ.എസ് എന്നിവർ നേതൃത്വം നൽകി. ജൂബി ജോർജ്, റെജി അച്ചൻകുഞ്ഞ്, റോയ്മോൻ ജോർജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

