മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഏകദിന ക്യാമ്പ്
text_fieldsമലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഏകദിന ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഓവർ ദി ഓഷ്യൻ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പിൽ പാസ്റ്റർ. കെ.കെ. വർഗീസ് ക്ലാസിന് നേതൃത്വം കൊടുത്തു.
ഇടവക വികാരിയും ഫാമിലി കൗൺസിലറുമായ ഫാ. പ്രജീഷ് മാത്യു ‘പ്രവാസികൾ നേരിടുന്ന ഡിപ്രഷൻ’ എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ഇടവക അംഗങ്ങളുടെ വിവിധ കല-വിനോദ പരിപാടികൾ എന്നിവയും ഇതോടൊപ്പം നടന്നു. ക്യാമ്പ് കൺവീനർ സോണറ്റ് ജസ്റ്റിൻ, ജോ. കൺവീനർ പ്രസന്ന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജിൻസി, രാഗിൽ, നന്ദകുമാർ, ജെസ്വിൻ, ജേക്കബ്, ടെൻസി, ജോൺസൺ, സിനി, ജിതിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

