Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർണാഭമായി മലങ്കര കൾചറൽ അസോസിയേഷൻ ഓണാഘോഷം

text_fields
bookmark_border
വർണാഭമായി മലങ്കര കൾചറൽ അസോസിയേഷൻ ഓണാഘോഷം
cancel
camera_alt

മലങ്കര കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഡോ.സുസോവന സുജിത് നായർ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (എം.സി.എ) ഓണാഘോഷം ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ ‘ഒന്നിച്ചൊരോണം- 2026’ എന്ന പേരിൽ നടന്നു. ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം സ്വാഗതം പറഞ്ഞു. ഡോ. സുസോവന സുജിത് നായർ ഉദ്ഘാടനം ചെയ്തു. എം.സി.എ വൈസ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.

അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി ശിവ ആശംസ നേർന്നു. മാവേലി വരവേൽപ്പ്, ചെണ്ടമേളം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവ ആഘോഷ ഭാഗമായി അരങ്ങേറി. ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, സംഗീതപരിപാടികൾ, വിനോദപരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ‘സെൽഫി വിത്ത് ഓണപ്പൂക്കളം’ ഉൾപ്പെടെയുള്ള പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു.

കുട്ടികൾക്കായി പ്രത്യേക പരിപാടികളും മത്സരങ്ങളും ഒരുക്കി. ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം, വൈസ് പ്രസിഡന്റുമാരായ തോമസ് വർഗീസ്, ഷീലു ഷാജി, ട്രഷറർ ടിങ്കു ജോയ്, ബിനു വിളയിൽ രാജൻ, അനിജ വർഗ്ഗീസ്, സുനിൽ ഫിലിപ്പ്, ബിനു എബ്രഹാം, മാത്യു കോശി, ജിബി എബ്രഹാം, ഷാജി വർഗീസ് മേലെക്കലയിൽ, ലിൻസ് ജോൺ, ജോജി വെള്ളാപ്പള്ളി, സിബി വർഗ്ഗീസ്, അനീഷ് കെ സൈമൺ, റാണാ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

മലങ്കര കൾചറൽ അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malankara Cultural Association Celebrates Onam
Next Story