പത്തനംതിട്ട ‘മലനാട് മഹോത്സവം’ ഫ്ലയർ പ്രകാശനം
text_fieldsപത്തനംതിട്ട ‘മലനാട് മഹോത്സവം’ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ (പി.എൻ.എ) കുവൈത്ത് വാർഷികവും ഓണാഘോഷവും നവംബർ 14ന് നടക്കും. പത്തനംതിട്ട മലനാട് മഹോത്സവം -2025 എന്ന പേരിൽ അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് ആഘോഷം.പരിപാടിയുടെ ഫ്ലയർ ഷാജി തോമസ് അസോസിയേഷൻ ചെയർമാൻ അൻവർ സാരംഗിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് അൻസാരി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷെമീർ റഹിം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാൻ മുഹമ്മദ്, ബിനു, അരുൺ ശിവൻകുട്ടി, ഷാജി, റെനി മറിയം, ലുബിന, റസാക്ക്, ഹബീബ്, സോണി, അജീഷ്, ഹുസൈൻ എന്നിവർ പങ്കെടുത്തു.
ഗിന്നസ് വേൾഡ് റെക്കോഡർ നിസ്സാം കാലിക്കറ്റ്, ഗായിക സോണിയ, പിന്നണി ഗായകൻ റഹ്മാൻ പത്തനാപുരം, കോമഡി റിയാലിറ്റി ഷോ ടീം മനോജ് വലഞ്ചുഴി, അജേഷ് റാന്നി, സുമി അജിത്, അഭിലാഷ് മല്ലശ്ശേരി തുടങ്ങിയ കലാകാരന്മാരും പ്രതിഭകളും അണിനിരക്കുന്ന മെഗാ ഇവന്റും, തിരുവാതിര, ഒപ്പന, ഡാൻസ് എന്നിവയും ആഘോഷഭാഗമായി ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

