ഫഹാഹീല്‍ മലര്‍വാടി ബാലസംഘം റിപ്പബ്ളിക് ദിനം ആഘോഷിച്ചു
text_fieldsഫഹാഹീല്‍: ഐവ ഫഹാഹീല്‍ ഏരിയയുടെ നേതൃത്വത്തില്‍ മലര്‍വാടി ബാലസംഘം റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത കലാപരിപാടികള്‍ സംഘടിപ്പിച്ചു. യൂനിറ്റി സെന്‍ററില്‍ നടന്ന പരിപാടിയില്‍ എഴുപതോളം കുരുന്നുകള്‍ വിവിധയിനം മത്സരയിനങ്ങളിലായി പങ്കെടുത്തു.
കളറിങ് മത്സരം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നിവയും, കുട്ടികള്‍ക്കായി മ്യൂസിക്കല്‍ ചെയര്‍, ബലൂണ്‍ ബ്രേക്കിങ് തുടങ്ങി വിനോദ മത്സരങ്ങളും നടന്നു. സ്വാതന്ത്ര്യ സമര പോരാളികളെ സ്മരിച്ചു കൊണ്ട് സില്‍വാന മുസ്തഫ റിപ്പബ്ളിക്ക് ദിന സന്ദേശം കുട്ടികളുമായി പങ്കുവച്ചു. ബുഷൈന റഫീഖ് നടത്തിയ മള്‍ട്ടി മീഡിയ ക്വിസ്, കുരുന്നുകളുടെ ദേശഭക്തിയുണര്‍ത്തുന്ന സംഘനൃത്തവും ഗാനവും തുടങ്ങിയവയുണ്ടായി. അദ്നാന്‍ സബീര്‍ ഖിറാഅത് നടത്തി. സെഹാ നിഹാദ് സ്വാഗതവും അഹ്സാന ഷാഹിം നന്ദിയും പറഞ്ഞു. ഐവ ഫഹാഹീല്‍ ഏരിയ പ്രസിഡന്‍റ് ഫസീല യൂനുസ്, മലര്‍വാടി ബാലസംഘം കോഓഡിനേറ്റര്‍ നസീബ ജസീല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കെ. ഐ.ജി ഫഹാഹീല്‍ ഏരിയ പ്രസിഡന്‍റ് റഫീക്ക് ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
