മലബാര്‍ മഹോത്സവം റാഫിള്‍ കൂപ്പണ്‍ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എന്‍.ആര്.ഐ അസോസിയേഷന് എട്ടാമത് മലബാര്‍ മഹോത്സവത്തിെൻറ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു.
ഫെബ്രുവരി 21ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിലാണ് പരിപാടി. തക്കാര റസ്റ്റാറൻറ് ഡയറക്ടർ അഷ്റഫ് അയ്യൂർ കെ.ഡി.എൻ.എ ട്രഷറര്‍ സന്തോഷ് പുനത്തിലിന് ആദ്യ കൂപ്പൺ നൽകി പ്രകാശനം നിർവഹിച്ചു.
ഖൈത്താൻ രാജധാനി ഹാളിൽ ചേർന്ന പരിപാടിയിൽ അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. എം.എം. സുബൈര്‍, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ സഹീര്‍ ആലക്കല്‍, ലീന റഹ്മാൻ എന്നിവർ സംസാരിച്ചു. സത്യൻ വരൂണ്ട സ്വാഗതം ആശംസിച്ചു. മുഴുദിന പരിപാടിയിൽ ഭക്ഷ്യമേള, മലബാറിെൻറ പൈതൃകവും, പാരമ്പര്യവും വിളിച്ചോതുന്ന പ്രദര്‍ശനങ്ങൾ, വിവിധ കലാരൂപങ്ങൾ, മത്സരങ്ങള്‍ എന്നിവയുണ്ടാവും.
കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ കേരളത്തില്‍നിന്ന് എത്തിച്ചേരും. സ്വാഗത സംഘം അംഗങ്ങൾ, കെ.ഡി.എൻ.എ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിത ഫോറം അംഗങ്ങൾ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
