മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകള്‍ നവീകരിച്ചു
text_fieldsമലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂമിൽ ആഭരണ ശേഖരങ്ങളുമായി സ്ത്രീകൾ
കുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഫഹാഹീല്‍, ദജീജ് എന്നിവിടങ്ങളിലെ ഷോറൂമുകള്‍ നവീകരിച്ച് പുനരാരംഭിച്ചു. ഫഹാഹീല്‍ മക്ക സ്ട്രീറ്റിലും ദജീജിലെ ലുലു ഹൈപ്പര്മാര്ക്കറ്റിലുമുള്ള ഷോറൂമുകളാണ് നവീകരിച്ചത്.
ഇരു ഷോറൂമുകളിലും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ വിവിധ ഉപബ്രാന്‍ഡുകളായ മൈന്‍, ഇറ, വിറാസ്, എത്നിക്സ്, പ്രെഷ്യ, ഡിവൈന്‍, സ്റ്റാസര്ലെറ്റ് എന്നിവയുടെ വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വർണം, വജ്രം, അമൂല്യരത്നങ്ങള്‍ എന്നിവയില്‍ രൂപകൽപന ചെയ്ത പരമ്പരാഗത ആഭരണങ്ങള്‍, ആധുനിക ആഭരണങ്ങള്‍, ഡെയ്ലി വെയര്‍, കിഡ്സ് ജ്വല്ലറി ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടുന്ന 20 രാജ്യങ്ങളില്‍നിന്നുള്ള 30,000ത്തിലധികം ആഭരണ ഡിസൈനുകളും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് മികച്ചതും ആസ്വാദ്യകരവുമായ ഷോപ്പിങ് അനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ് ഷോറൂമുകള്‍ നവീകരിച്ച് പുനരവതരിപ്പിച്ചിരിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സോണല്‍ ഹെഡ് അഫ്സല് ഖാന് പറഞ്ഞു. എക്സ്ക്ലൂസിവ് ആഭരണ പ്രദര്‍ശനം വന്‍ വിജയമായത് കുവൈത്തിലെ ജനങ്ങള്‍ക്കിടയില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനുള്ള സ്വീകാര്യതയുടെ തെളിവാണ്. ഉപഭോക്താക്കളുടെ ആത്മാർഥമായ പിന്തുണയാണ് ഈ മേഖലയിലെ ബ്രാന്‍ഡിന്റെ വിജയത്തിന് കാരണമെന്നും അഫ്സല് ഖാന് വ്യക്തമാക്കി. ആഭരണ ശേഖരത്തിന്റെ എക്സ്ക്ലൂസിവ് പ്രദര്‍ശനം കാണാന്‍ ഇരു ഷോറൂമുകളിലും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

