Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രക്തദാന ക്യാമ്പ്

text_fields
bookmark_border
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രക്തദാന ക്യാമ്പ്
cancel

കുവൈത്ത് സിറ്റി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുവൈത്ത്, ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.

ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് സോണൽ ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ ബ്രാഞ്ച് ഹെഡ് ഷാഹിൽ, അൽ റായ് ബ്രാഞ്ച് ഹെഡ് ഷാനിഫ്, ബി.ഡി.കെ കുവൈത്ത് ജോയിന്റ് കൺവീനർ നളിനാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുവൈത്ത് സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹർഷൽ, ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി. ജീവനക്കാർ സജീവമായി രക്തദാനത്തിൽ പങ്കെടുത്തു പിന്തുണ അറിയിച്ചു. എല്ലാ ദാതാക്കളെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

സന്നദ്ധ രക്തദാനത്തിന് മുന്നോട്ടുവന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനു ബി.ഡി.കെ കുവൈത്ത് ജനറൽ കൺവീനർ നിമിഷ് കാവാലം നന്ദി അറിയിച്ചു.

ഇത്തരം പ്രവർത്തനങ്ങൾ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ വലിയ സഹായകരമാണെന്നും രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malabar Gold and Diamonds Blood Donation Camp
Next Story