മലബാര്‍ അടുക്കള ‘സൂപ്പർ ഷെഫ്’ പാചകമത്സരം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: സമൂഹ മാധ്യമത്തിലെ മലയാളി പാചക ഗ്രൂപ്പായ ‘മലബാര്‍ അടുക്കള’ സംഘടി പ്പിക്കുന്ന ‘മലബാര്‍ അടുക്കള: സൂപ്പര്‍ ഷെഫ് 2019-20’ ആഗോള പാചകമത്സരം കുവൈത്തിൽ വെള്ളിയാ ഴ്ച വൈകീട്ട് നാലുമുതൽ എട്ടുവരെ ലുലു ഹൈപ്പർ മാർക്കറ്റ് അൽറായ് ഒൗട്ട്ലെറ്റിൽ നടക്കും.
ഇന്ത്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, സൗദി, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ 30ൽപരം വേദികളാണ് പാചക മത്സരം നടക്കുന്നത്. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങള്‍ മത്സരത്തിന് വേദിയാകും.
സൂപ്പര്‍ ഷെഫിെൻറ ഗ്രാൻഡ് ഫിനാലെയിൽ മൂന്നു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഒരുലക്ഷം രൂപ രണ്ടാം സമ്മാനവും 50,000 രൂപ മൂന്നാം സമ്മാനവും നല്‍കും. പങ്കെടുക്കുന്ന എല്ലാവര്ക്കും സമ്മാനങ്ങളുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുക്കുന്നത്. രജിസ്ട്രേഷന് 67772232, 50744875, 66816561, 50321600 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
