ഖുർആൻ ജീവിതചര്യയുടെ ഭാഗമാക്കുക -കെ.എം.സി.ടി
text_fieldsകെ.എം.സി.ടി ഖുർആൻ പഠന വേദിയുടെ രണ്ടാംവർഷ വാർഷിക സദസ്സ് കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ശൈഖ് കോയ അൽ ഖാസിമി (കെ.എം.സി.ടി) കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ദഅ് വത്തുൽ ഖുർആൻ പഠന വേദിയുടെ രണ്ടാം വാർഷിക സദസ്സ് ഫർവാനിയ കുവൈത്ത് കെ.എം.സി.സി കോൺഫറൻസ് ഹാളിൽ നടന്നു.
കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി കുവൈത്ത് പ്രസിഡന്റ് ഹാഫിസ് യൂസുഫ് അൽ ഹാദി അധ്യക്ഷതവഹിച്ചു. ആബിദ് അന്നജ്മി ഖുർആൻ ക്ലാസ് എടുത്തു. ഹാഫിസ് ഹാരിസ് അൽ ഹാദി മുഖ്യപ്രഭാഷണം നടത്തി.
ആധുനിക ലോകത്ത് വിശുദ്ധ ഖുർആനിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഷംസുദ്ദീൻ അന്നജ്മി സംസാരിച്ചു. ഡി.കെ.ഐ.സി.സി കുവൈത്ത് നാഷനൽ പ്രസിഡന്റ് അബുൽ ഖലാം മൗലവി അംബലംകുന്ന്, കെ.എം.സി.സി മതകാര്യ വിഭാഗം ചുമതലയുള്ള ഇഖ്ബാൽ, കുവൈത്ത് ഇസ് ലാമിക് കൗൺസിൽ മദ്റസ സെക്രട്ടറി ശിഹാബ് സാഹിബ് കോടൂർ എന്നിവർ ആശംസ നേർന്നു. മുഹമ്മദ് സ്വാലിഹ് അന്നജ്മി സ്വാഗതവും, ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

