‘പ്രാർഥനകൾകൊണ്ട് റമദാനെ ധന്യമാക്കുക’
text_fieldsകുവൈത്ത് കേരള ഇസ് ലാഹി സെന്റർ ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ പരിപാടിയിൽ ശൈഖ് നാസർ അൽ മുത്വൈരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാൻ മാസത്തെ പ്രവർത്തനങ്ങൾ കൊണ്ടും പ്രാർഥനകൾ കൊണ്ടും ധന്യമാക്കണമെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ മുത്വൈരി പറഞ്ഞു. കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നന്മയുടെ വസന്തകാലമാണ് റമദാൻ. ഈ അവസരത്തിൽ ലോകജനതക്കും ഗസ്സയിൽ മരിച്ചു വീഴുന്നതും പട്ടിണികൊണ്ട് ദുരിതമനുഭവിക്കുന്നതുമായ മനുഷ്യർക്കുവേണ്ടിയും പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ് ലാഹി സെന്റർ പ്രസിഡന്റ പി.എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഓൺലൈൻ ഖുർആൻ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിജയികളെ ക്യൂ.എച്ച്.എൽ.സി സെക്രട്ടറി ഹാഫിള് സാലിഹ് സുബൈർ പ്രഖ്യാപിച്ചു. പി.എൻ.അബ്ദുറഹ്മാൻ, അബ്ദുസ്സലാം സ്വലാഹി, അബ്ദു റഹ്മാൻ തങ്ങൾ, ഡോ.യാസിർ, ഷഫീക്ക് മോങ്ങം, അബ്ദുൽ മജീദ് മദനി എന്നിവർ സംസാരിച്ചു. അസ് ലം കാപ്പാട്, ഹാറൂൺ അബ്ദുൽ അസീസ്, അനിലാൽ ആസാദ്, ഷമീർ അലി എകരൂൽ എന്നിവർ പങ്കെടുത്തു.
സെന്റർ ജനറൽ സെക്രട്ടറി സുസാഷ് ശുക്കൂർ സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി സെക്കീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

