Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹ​വും...

സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും സാ​ധ്യ​മാ​ക്കു​ക –പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി

text_fields
bookmark_border
സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും സാ​ധ്യ​മാ​ക്കു​ക –പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി
cancel
camera_alt

ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​നൽ ക​മ്മി​റ്റി സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി​ക്ക് ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​നൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ക്കൂ​ർ മൗ​ല​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും സാ​ധ്യ​മാ​ക്കു​ക, പ​ര​സ്പ​രം കൈ​ത്താ​ങ്ങാ​വു​ക തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ൾ ഇ​സ്‍ലാ​മി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും, അ​തു​ൾ​ക്കൊ​ണ്ട് വി​ശ്വാ​സി​യു​ടെ സാ​മൂ​ഹിക ജീ​വി​തം ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്നും പേ​രോ​ട് സ​ഖാ​ഫി സം​സാ​ര​ത്തി​ൽ ഓ​ർ​മ​പ്പെ​ടു​ത്തി. ഭാ​ഷ, നി​റം, മ​തം തു​ട​ങ്ങി​യ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റ​ത്ത് പ​ട​ർ​ന്നു പ​ന്ത​ലി​ക്കേ​ണ്ട​താ​ണ് മ​നു​ഷ്യ​ത്വം എ​ന്ന ആ​ശ​യം. ആ ​സ​വി​ശേ​ഷ​ത​യെ നി​രാ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള എ​ല്ലാ ത​രം ഛിദ്ര​ത​ക്കു​മെ​തി​രെ​യു​ള്ള ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്നും ഉ​ണ​ർ​ത്തി. ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​നൽ ക​മ്മി​റ്റി ന​ട​ത്തി​യ 'ട​ച്ച്പോ​യി​ന്റ്' കാ​മ്പ​യി​നി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച സാ​ൽ​മി​യ റീ​ജി​യ​ൻ ക​മ്മി​റ്റി​ക്ക് പേ​രോ​ട് ഉ​പ​ഹാ​രം ന​ൽ​കി. പ്ര​വാ​സി​വാ​യ​ന ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ സി.​യു.​കെ അ​ഷ്‌​റ​ഫ്‌ മൗ​ല​വി, ഷ​ഹീ​ർ അ​ൽ അ​സ്ഹ​രി, ജ​സ്സാം, അ​ബ്ദു​ല്ല വ​ട​ക​ര എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി ക​ർ​ണാ​ട​ക, അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി കാ​വ​നൂ​ർ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി, സാ​ദി​ഖ്‌ ത​ങ്ങ​ൾ, സ​അ​ദ് മൂ​സ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ സ്വാ​ഗ​ത​വും റ​ഫീ​ഖ് കൊ​ച്ച​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait Newsgulf news malayalam
News Summary - Make love and companionship possible – Abdurrahman Saqafi by name
Next Story