പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘മേക് ഇന്ത്യ’
text_fieldsകുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ ശക്തിപ്പെ ടുന്ന സാഹചര്യത്തിൽ കുവൈത്ത് കെ.എം.സി.സി ആർട്സ് വിങ്ങിെൻറ നേതൃത്വത്തിൽ ‘മേക് ഇന്ത്യ’ സംഘടിപ്പിച്ചു. നേതൃ ക്യാമ്പിനോടനുബന്ധിച്ച് ഇന്ത്യയുടെ മനുഷ്യഭൂപടം വരച്ചാണ് ‘മേക് ഇന്ത്യ’ പരിപാടി നടത്തിയത്. കുവൈത്ത് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറും ആർട്സ് വിങ് ചെയർമാനുമായ ഹാരിസ് വള്ളിയോത്ത് പരിപാടി നിയന്ത്രിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷരീഫ് സാഗർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് ഭരണഘടനയുടെ ആമുഖം വായിച്ചു.
കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, ട്രഷറർ എം.ആർ. നാസർ, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ്, ടി.ടി. ഷംസു, റസാഖ് അയ്യൂർ, ഉപദേശക സമിതി അംഗങ്ങളായ കുഞ്ഞഹമ്മദ് പേരാമ്പ്ര, ബഷീർ ബാത്ത, സൈനുദ്ദീൻ കടിഞ്ഞിമൂല, മുൻ കേന്ദ്ര പ്രസിഡൻറ് എ.കെ. മഹ്മൂദ് സാഹിബ് ഉൾപ്പെടെയുള്ള വിവിധ ജില്ല, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു. ആർട്സ് വിങ് ജനറൽ കൺവീനർ ഷാഫി കൊല്ലം, കൺവീനർമാരായ ഇസ്മായിൽ വള്ളിയോത്ത്, ഇഖ്ബാൽ മുറ്റിച്ചൂൽ, കണ്ണൂർ ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി മുസ്തഫ ഏഴോം, ജില്ല-മണ്ഡലം ആർട്സ് വിങ് നേതാക്കളായ ഷഫീഖ് വള്ളിക്കുന്ന്, സലീം നിലമ്പൂർ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.
