Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ക് ഉ​മ്മ​ൻ ചാ​ണ്ടി...

മാ​ക് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
Umman Chandi
cancel
camera_alt

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (മാ​ക്) മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഫാ​ഹി​ൽ മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ കാ​രം​കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. ഫൗ​ണ്ട​ർ അ​ഭി​ലാ​ഷ് ക​ള​രി​ക്ക​ൽ. വ​നി​ത വി​ങ് മു​ൻ ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് സു​ഭാ​ഷ് മാ​റ​ഞ്ചേ​രി, ജോ. ​സെ​ക്ര​ട്ട​റി സ​ലിം നി​ല​മ്പൂ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ്റ​ഫ് അ​രീ​ക്കോ​ട്, മു​ജീ​ബ് റ​ഹ്മാ​ൻ, പ്ര​ജി​ത് മേ​നോ​ൻ, റാ​ഫി ആ​ലി​ക്ക​ൽ, ബി​ജു ഭാ​സ്ക​ർ എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ഇ​ന്ത്യ ക​ണ്ട മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ ഏ​റ്റ​വും ജ​ന​കീ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി പാ​വ​പ്പെ​ട്ട​വ​നും അ​ല്ലാ​ത്ത​വ​ർ​ക്കും ഒ​പ്പം ജീ​വി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നും യോ​ഗം അ​നു​സ്മ​രി​ച്ചു. ട്ര​ഷ​റ​ർ ഇ​ല്യാ​സ് പാ​ഴൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umman Chandicondolence meeting
News Summary - Mak Umman Chandi condolence meeting
Next Story