മാക് കുവൈത്ത് സ്ഥാപകൻ കെ.കെ. അബൂബക്കറിന് യാത്രയയപ്പ്
text_fieldsമാക് കുവൈത്ത് ഫുട്ബാൾ ക്ലബ് സ്ഥാപകൻ കെ.കെ. അബൂബക്കറിന് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 44 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ. അബൂബക്കറിന് പ്രവാസി ഫുട്ബാൾ കൂട്ടായ്മയായ മലയാളി അസോസിയേറ്റ് ക്ലബ് (മാക് കുവൈത്ത്) യാത്രയയപ്പ് നൽകി.
2004ൽ രൂപവത്കൃതമായ മാക് കുവൈത്തിെൻറ സ്ഥാപകനാണ് കെ.കെ. അബൂബക്കർ. ഫർവാനിയ വിറ്റാമിൻ പാലസ് റസ്റ്റാറൻറിൽ നടന്ന ലളിതമായ ചടങ്ങിൽ മാക് കുവൈത്ത് ഉപദേശകസമിതി അംഗങ്ങളായ എ.പി. അബ്ദുൽ സലാം, അഹമ്മദ് കല്ലായി, അബ്ദുൽ റഹ്മാൻ പടന്ന, ഭാരവാഹികളായ മൻസൂർ കുന്നത്തേരി, ഷാനവാസ് ഹൈതം, കെ.ടി. അബ്ദുറഹ്മാൻ, മഹ്മൂദ് പെരുമ്പ, അനസ് മുഹമ്മദ്, ഷൈജു, അബ്ദുൽ റഹീം, യു. അബ്ദുറഹ്മാൻ, ജമ്നാസ് എന്നിവർ ചേർന്ന് ക്ലബിെൻറ സ്നേഹോപഹാരം കെ.കെ. അബൂബക്കറിന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

