മാക് കുവൈത്ത് ഇഫ്താർ മീറ്റ്
text_fieldsമാക് കുവൈത്ത് ഇഫ്താർ സംഗമത്തിൽ എ.പി. അബ്ദുൽ
സലാം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ പ്രവാസി ക്ലബായ മാക് കുവൈത്ത് ഇഫ്താർ സംഗമം ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് മൻസൂർ കുന്നത്തേരി അധ്യക്ഷത വഹിച്ചു. സ്ഥാപക മെംബറും ഉപദേശക സമിതിയംഗവുമായ എ.പി. അബ്ദുൽ സലാം റമദാൻ സന്ദേശം നൽകി. കെഫാക് പ്രസിഡന്റ് ബിജു ജോണി, വെൽഫെയർ കേരള കുവൈത്ത് മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് നൈസാം, സുബൈർ കുരിക്കൾ, അഹ്മദ് കല്ലായി എന്നിവർ സംസാരിച്ചു.
മാക് ചെയർമാൻ അബ്ദുൽ റഹ്മാൻ ചെലേമ്പ്ര, എക്സിക്യൂട്ടിവ് മെംബർമാരായ മുജീബ്, മുബഷിർ, അനസ് മുഹമ്മദ്, ഷൈജു, ജംനാസ്, ജംഷീദ്, മൻസൂർ കെ.പി, മഹമൂദ്, ഫബീർ, കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രണ്ടു പതിറ്റാണ്ടു കാലത്തെ സേവനങ്ങൾ മുൻനിർത്തി മാക് കുവൈത്ത് നൽകിയ ഉപഹാരങ്ങൾ ബിജു ജോണിയും സുബൈർ കുരിക്കളും എ.പി. അബ്ദുൽ സലാമിന് കൈമാറി. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ കെ.ടി സ്വാഗതവും, മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

