സെവൻസ് ഫുട്ബാൾ: മാക് കുവൈത്ത് ജേതാക്കൾ
text_fieldsമിശ്രിഫ്: ബിഗ്ബോയ്സ് എഫ്.സി കുവൈത്ത് കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിച്ച ഏക ദിന സെവൻസ് ഫുട്ബാളിൽ മാക് കുവൈത്ത് ജേതാക്കളായി.
മിഷ്രിഫ് ഗ്രൗണ്ടിൽ നടന്ന ടൂർണ മെൻറിൽ കെഫാക്കിലെ 18 ടീമുകൾ അണിനിരന്നു. കലാശപ്പോരാട്ടത്തിൽ സാബു നേടിയ ഏകഗോളിന് സോക്കർ കേരളയെയാണ് മാക് കുവൈത്ത് തോൽപിച്ചത്. അല്ലൈൻസ് പവർ മേധാവി മോഹൻ നൈനാൻ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി കുവൈത്ത് ഇൻറർനാഷനൽ ബാങ്ക് പ്രതിനിധി ഷാഫി അച്ചംപാട്ട് വിതരണം ചെയ്തു.
മൂന്നാം സ്ഥാനക്കാരായ ഫഹാഹീൽ ബ്രദേഴ്സിന് സിറ്റി ക്ലിനിക് കുവൈത്ത് മാനേജർ ഇബ്രാഹിം ട്രോഫി സമ്മാനിച്ചു. ഫെയർ പ്ലേ അവാർഡ് നാലാം സ്ഥാനക്കാരായ ബിഗ്ബോയ്സ് എഫ്.സി കരസ്ഥമാക്കി. മികച്ച ഡിഫെൻഡറായി മാക് കുവൈത്തിെൻറ മൻസൂർ, മികച്ച കളിക്കാരനായി സോക്കർ കേരളയുടെ ഷഫീഖ്, മികച്ച ഗോൾ കീപ്പറായി സോക്കർ കേരളയുടെ ജാഫർ, ടോപ് സ്കോറർ ആയി റൗദ എഫ്.സിയുടെ സേവ്യർ സ്റ്റീഫൻ എന്നിവരെ െതരഞ്ഞെടുത്തു. മുൻ ഇന്ത്യൻ താരവും ബിഗ്ബോയ്സ് എഫ്.സി കോച്ചുമായ ജയകുമാർ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
