മലപ്പുറത്തിന്റെ കൂടിച്ചേരലായി മാക് 'ഈണം 2022' ആഘോഷം
text_fieldsകുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ ഓഫ് കുവൈത്ത് (മാക്) ഈദ്- ഓണം ആഘോഷം വിവിധ കലാപരിപാടികളോടെ മംഗഫ് അൽ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
കുവൈത്തിൽ കഴിയുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചതോടെ പരിപാടി മലപ്പുറത്തിന്റെ പ്രവാസലോകത്തെ വലിയ കൂടിച്ചേരലുകളിലൊന്നായി.
പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര, രക്ഷാധികാരി വാസുദേവൻ മമ്പാട്, വനിത വിങ് സെക്രട്ടറി അനു അഭിലാഷ്, ട്രഷറർ ഷൈല മാർട്ടിൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. മുഖ്യാതിഥിയും മെഡക്സ് മെഡിക്കൽ കെയർ ഗ്രൂപ് ചെയർമാനുമായ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ അനസ് തയ്യിൽ സ്വാഗതം പറഞ്ഞു.
അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഷറഫുദ്ദീൻ കണ്ണേത്ത്, രക്ഷാധികാരി വാസുദേവൻ മമ്പാട്, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ക്വാളിറ്റി ഫുഡ് എം.ഡി മുസ്തഫ ഉണ്ണിയാലുക്കൽ, സിറ്റി ലിങ്ക് ഷട്ടിൽ സർവിസ് മാനേജർ നിതീഷ് പട്ടേൽ, വനിത വേദി ചെയർപേഴ്സൻ സലീന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അനീഷ് കാരാട്ട്, ഹാപ്പി അമൽ, സുഭാഷ് മാറഞ്ചേരി, സലിം നിലമ്പൂർ, ഷാജഹാൻ പാലാറ, ജോൺ ദേവസ്യ, ഇല്യാസ്, അഭിലാഷ് കളരിയ്ക്കൽ, അഫ്സൽ, അഷ്റഫ് ചോറൂട്ട്, അനു അഭിലാഷ്, ഷബീർ അലി എന്നിവർ പരിപാടി നിയന്ത്രിച്ചു. ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, ഗാനമേള, നാടൻപാട്ട്, സദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

