സുലൈബിയ ഫാമിലെ മൂന്ന് വെയർഹൗസുകളിൽ വൻ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: സുലൈബിയ കാർഷികമേഖലയിൽ ഫാമിലെ മൂന്ന് വെയർഹൗസുകളിൽ വൻ തീപിടിത്തം. ചായങ്ങൾ, ഡീസൽ, ഗ്യാസ് സിലിണ്ടറുകൾ, വിവിധ കത്തുന്ന വസ്തുക്കൾ എന്നിവ അടങ്ങിയ വെയർഹൗസിലാണ് തീപിടിച്ചത്. വലിയ രൂപത്തിൽ പടർന്ന തീ പ്രദേശത്ത് കറുത്ത പുക ഉയർത്തി.
ഉടൻ സഥലത്തെത്തിയ ആറ് അഗ്നിശമനസേന ടീമുകൾ ചേർന്ന് തീ കെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റിപ്പോർട്ട് ലഭിച്ചയുടനെ തീ അണക്കാനും നിയന്ത്രിക്കാനും പടരുന്നത് തടയാനും തങ്ങളുടെ ടീമുകൾ സ്ഥലത്തെത്തിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. വൈകാതെ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ഫയർഫോഴ്സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

