സൽമിയിൽ വാഹന സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം
text_fieldsസൽമിയിൽ സ്ക്രാപ്പ് യാർഡിൽ തിങ്കളാഴ്ചയുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: സൽമിയിലെ വാഹന സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീ ആളിപ്പടർന്നത്. കുവൈത്ത് ഫയർ ഫോഴ്സ് സംഘം അടിയന്തരമായി സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. അഞ്ച് അഗ്നിശമന സേനാ സംഘങ്ങൾ ഉടൻ വിന്യസിച്ചാണ് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചത്. അഗ്നിശമന സേനയുടെ വേഗത്തിലുള്ള പ്രവർത്തനത്തിൽ തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി ഫയർഫോഴ്സ് അറിയിച്ചു.
അഗ്നിശമന സേന ഇടപെടൽ തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതെയും സമീപത്തെ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കാതെയും തടഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തീപിടിത്ത കാരണം കണ്ടെത്താൻ അഗ്നിശമന വിദഗ്ധർ അന്വേഷണം ആരംഭിച്ചു. രാജ്യത്ത് താപനില കുതിച്ചുയരുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം തടയാൻ അഗ്നി സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാൻ സ്ക്രാപ്പ്യാർഡ് ഓപ്പറേറ്റർമാരോടും വ്യാവസായിക മേഖലയിലുള്ളവരോടും അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

