Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലെ സൽമി നയീം...

കുവൈത്തിലെ സൽമി നയീം സ്‌ക്രാപ്പ്‌യാർഡിൽ വൻ തീപിടിത്തം

text_fields
bookmark_border
കുവൈത്തിലെ സൽമി നയീം സ്‌ക്രാപ്പ്‌യാർഡിൽ വൻ തീപിടിത്തം
cancel
camera_alt

ഫയർ ഫോഴ്സ് തീ അണക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ സൽമി പ്രദേശത്തെ നയീം സ്‌ക്രാപ്പ്‌യാർഡിൽ വൻ തീ പിടിത്തം. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തം വലിയ രൂപത്തിൽ വ്യാപിച്ചു. ഷഖയ, ജഹ്‌റ ഇൻഡസ്ട്രിയൽ, കസ്മ, ബിദ, ഇസ്നാദ്, ഇസ്തിക്ലാൽ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.

വൈകാതെ തീ അണച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. നിരവധി വാഹനങ്ങൾക്ക് തീപിടിത്തത്തിൽ കേടുപാടുകൾ സംഭിച്ചു. വേനലിൽ കുവൈത്തിൽ തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഗ്നിശമന സേന ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Major fire breaks out at Salmi Naeem scrapyard in Kuwait
Next Story