Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ വൻ...

കുവൈത്തിൽ വൻ മയക്കുമരുന്നു വേട്ട; ദ്രാവക ലഹരിയുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
കുവൈത്തിൽ വൻ മയക്കുമരുന്നു വേട്ട; ദ്രാവക ലഹരിയുമായി ഒരാൾ പിടിയിൽ
cancel

കുവൈത്ത് സിറ്റി: മയക്കുമരുന്നു ഉൽപാദനത്തിനും വിൽപ്പനക്കുമായി രാജ്യത്തേക്ക് ദ്രാവക മെത്താംഫെറ്റാമൈൻ കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. ഒമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ലഹരിവിരുദ്ധ ഏജൻസികളുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ ഒരാൾ പിടിയിലായി. ഏകദേശം 15 കിലോഗ്രാം മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ ആവശ്യമായ അസംസ്കൃത ദ്രാവക മെത്താംഫെറ്റാമൈനാണ് രാജ്യത്തേക്ക് കടത്താൻ ശ്രമം നടന്നത്.

അഞ്ച് ലിറ്റർ ദ്രാവക മെത്താംഫെറ്റമിൻ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. ജി.സി.സി സുരക്ഷാ ഏജൻസികൾ തമ്മിലുള്ള രഹസ്യവിവര കൈമാറ്റത്തിന്റെയും ഊർജിത നിരീക്ഷണ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. ഇയാൾ ലഹരിമരുന്ന് കടത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്.

നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നുകളെയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ലഹരിമരുന്ന് കടത്ത് ശൃംഖലകളെ നേരിടുന്നതിലും ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിലും ജി.സി.സി സുരക്ഷാ സഹകരണത്തിന്റെ വിജയം ഈ അറസ്റ്റ് തെളിയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsmethamphetamineKuwaitdrug bust
News Summary - കുവൈത്തിൽ ദ്രാവക ലഹരിയുമായി ഒരാൾ പിടിയിൽ
Next Story