Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വൻ ഡീസൽ മോഷണ സംഘം പിടിയിൽ

text_fields
bookmark_border
41 പേർ അറസ്റ്റിൽ, 38 വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈത്തിൽ വൻ ഡീസൽ മോഷണ സംഘം പിടിയിൽ
cancel

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് മറിച്ചു വിൽപ്പന നടത്തുന്ന വൻ സംഘം പിടിയിൽ. 41 പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായും 38 വാഹനങ്ങൾ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തൊഴിലിന്റെ ഭാഗമായി തങ്ങളെ ഏൽപ്പിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉടമകൾ അറിയാതെ ഡീസൽ മോഷ്ടിക്കുന്നതിൽ നിരവധി ഡ്രൈവർമാർക്ക് പങ്കുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

മോഷ്ടിക്കുന്ന ഇന്ധനം വിൽക്കുന്നതിനായി അംഘാരയിലെ ഒരു കേന്ദ്രത്തിൽ എത്തിച്ച് ടാങ്കുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്. ഇതിനായി ഉപയോഗിച്ച ടാങ്കുകൾ പ്രതിമാസം 1,600 ദീനാർ വാടകക്ക് ഒരു പൗരൻ നൽകിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.

മോഷ്ടിച്ച ഡീസൽ 1,000 ലിറ്ററിന് 90 ദീനാർ എന്ന നിരക്കിൽ വിൽക്കുകയും, പിന്നീട് ടാങ്കുകളിൽ ശേഖരിച്ച് മറ്റ് പ്രതികൾക്ക് 115 ദീനാറിന് മറിച്ചുവിൽക്കുകയും, ഒടുവിൽ 1,000 ലിറ്ററിന് 130 ദീനാറിന് എന്ന നിരക്കിൽ രാജ്യത്തിനകത്തെ വിവിധ പദ്ധതികൾക്ക് വിൽക്കുകയുമായിരുന്നു പതിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major diesel theft gang arrested in Kuwait
Next Story