മജീദ് ഞെക്ലി അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsമജീദ് ഞെക്ലി അനുസ്മരണ യോഗത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ സംസാരിക്കുന്നു
കുവൈത്ത്സിറ്റി: കുവൈത്തിൽ മരണപ്പെട്ട പൊതുപ്രവർത്തകനും കെ.എം.സി.സി പയ്യന്നൂർ മണ്ഡലം കമ്മിറ്റി, തളിപ്പറമ്പ പരിയാരം സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ കമ്മിറ്റി എന്നിവയുടെ വൈസ് പ്രസിഡന്റുമായിരുന്ന മജീദ് ഞെക്ലിയുടെ അനുസ്മരണ യോഗവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
പയ്യന്നൂർ മണ്ഡലം കെ.എം.സി.സിയുടെയും പരിയാരം സി.എച്ച്. സെന്റർ കുവൈത്ത് ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന യോഗം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഹൈദർ കവ്വായി അധ്യക്ഷത വഹിച്ചു. അബ്ദുല്ല തളിപ്പറമ്പ് പ്രാർഥന നടത്തി. കെ.എം.സി.സി സ്റ്റേറ്റ് ഭാരവാഹികളായ ഹാരിസ് വള്ളിയോത്, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, കെ.കെ.പി. ഉമ്മർകുട്ടി, ജില്ല കെ.എം.സി.സി, സി.എച്ച്. സെന്റർ ഭാരവാഹികളായ ജാബിർ അരിയിൽ, നവാസ് കുന്നുംകൈ, അബ്ദുല്ല തളിപ്പറമ്പ് എന്നിവർ സംസാരിച്ചു.ഫർവാനിയ കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ സി.എച്ച് സെന്റർ ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മണ്ടൂർ സ്വാഗതവും കെ.എം.സി.സി മണ്ഡലം സെക്രട്ടറി എ.പി. റുവൈസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

