മജീദ് പച്ചമ്പളക്ക് സ്വീകരണം നൽകി
text_fieldsമജീദ് പച്ചമ്പളക്ക് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് പച്ചമ്പളക്ക് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
കെ.എം.സി.സിസ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, ഉപദേശക സമിതി ചെയർമാൻ ടി.ടി.സലിം, കാസർകോഡ് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് ഭാരവാഹികളായ അബ്ദുള്ള കടവത്ത്, മുത്തലിബ് തെക്കെക്കാട്, സി.പി.അഷ്റഫ്, ജില്ല കൗൺസിലർ റിയാസ് അയ്യൂർ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ചെറുഗോളി, വൈസ് പ്രസിഡന്റ് അബ്ദുള്ള ബത്തേരി, സെക്രട്ടറിമാരായ ഫാറൂഖ് പള്ളം, അബ്ദുള്ള ഹിദായത്ത് നഗർ, അംഗം ഹസൈനാർ കാജാർ തുടങ്ങിയവർ സന്നിഹിതരായി.
മജീദ് പച്ചമ്പളക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഉമ്മർ ഉപ്പള കൈമാറി. സ്വീകരണത്തിന് നന്ദി അർപ്പിച്ച് മജീദ് പച്ചമ്പള സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

