അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു;രാജ്യത്തെ റോഡുകൾ മുഖം മിനുക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകൾ മുഖം മിനുക്കുന്നു. വിവിധ റോഡുകളിൽ അറ്റകുറ്റപ്പണികൾ വിജയകരമായി നടന്നുവരുകയാണ്. ഫോർത്ത് റിങ് റോഡിൽ വിപുലമായ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. ഗുണനിലവാര ഉറപ്പും അന്താരാഷ്ട്ര മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയിൽ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും മന്ത്രി വ്യക്തമാക്കി.
ഹൈവേ, ഇന്റേണൽ റോഡുകൾ എന്നിവ അടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ 18 പ്രധാന റോഡുകളും അറ്റകുറ്റപ്പണി നടത്തും. നിർമാണ പ്രവർത്തനങ്ങൾ മന്ത്രാലയത്തിന്റെ ടീമുകൾ നിരീക്ഷിച്ചുവരുന്നുണ്ട്. ഇതിനായി പൊതുമരാമത്ത് സംഘം ഫോർത്ത് റിങ് റോഡ് ഇന്റർസെക്ഷനിൽ ഉണ്ടെന്ന് പ്രോജക്ട് നമ്പർ 11 സൂപ്പർവൈസർ അബ്ദുല്ല അൽ നഖി പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് അറ്റകുറ്റപ്പണികൾ, റോഡ് അടച്ചിടൽ എന്നിവ അറിയാൻ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിപ്പുകൾ ശ്രദ്ധിക്കാൻ അദ്ദേഹം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

