പരിശുദ്ധിയും ചൈതന്യവും നിലനിർത്തുക – ഹുദാ സെന്റർ കെ.എൻ.എം
text_fieldsഹുദാ സെന്റർ കെ.എൻ.എം അഹ്ലൻ റമദാൻ പൊതുയോഗത്തിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാനെ വരവേറ്റ് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ‘അഹ്ലൻ റമദാൻ’പ്രഭാഷണം സംഘടിപ്പിച്ചു. വാഗ്മിയും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. റമദാന്റെ പുണ്യവും പരിശുദ്ധിയും പൂർണമായും ലഭ്യമാക്കുന്നതിന് പ്രാർഥനകളും മുന്നൊരുക്കവും അറിവും ആത്മീയാനുഭൂതിയും ഉണ്ടാവേണ്ടതുണ്ട്. റമദാനിൽ സ്രഷ്ടാവിന്റെ എറ്റവും ഇഷ്ടപ്പെട്ട അടിമയായി മാറാൻ കഴിയണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
പൊതുപരിപാടിയിൽ ‘നോമ്പ് വിധിവിലക്കുകൾ’വിഷയത്തിൽ അബ്ദുല്ല കാരകുന്ന്, ‘സകാത്’വിഷയത്തിൽ ആദിൽ സലഫി എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ അടക്കാനി അധ്യക്ഷത വഹിച്ചു. ഹുദാ സെന്റർ വൈസ് പ്രസിഡന്റ് പി.വി. ഇബ്രാഹിം കുട്ടി, കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു എന്നിവർ സംബന്ധിച്ചു. സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും വീരാൻകുട്ടി സ്വലാഹി നന്ദിയും പറഞ്ഞു.
ഖുർആൻ, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു റമദാനിലെ എല്ലാ ആഴ്ചകളിലും പ്രഭാഷണങ്ങളും സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടാകുമെന്നു ഹുദാ സെന്റർ അറിയിച്ചു.