Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമഹ്​മൂദ്​ ഖത്താ​െൻറ...

മഹ്​മൂദ്​ ഖത്താ​െൻറ വരയിൽ തെളിഞ്ഞത് ഇന്ത്യ–കുവൈത്ത്​​ സൗഹൃദം

text_fields
bookmark_border
മഹ്​മൂദ്​ ഖത്താ​െൻറ വരയിൽ തെളിഞ്ഞത് ഇന്ത്യ–കുവൈത്ത്​​ സൗഹൃദം
cancel
camera_alt

കു​വൈ​ത്ത്​ സ്വ​ദേ​ശി​യാ​യ മ​ഹ്​​മൂ​ദ്​ അ​ൽ ഖ​ത്താ​ൻ വ​ര​ച്ച ചി​ത്രം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​ന്​ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി ചി​ത്ര​കാ​ര​ൻ മ​ഹ്​​മൂ​ദ്​ അ​ൽ ഖ​ത്താ​െൻറ വ​ര​യി​ൽ തെ​ളി​ഞ്ഞ​ത്​ ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉൗ​ഷ്​​മ​ള സൗ​ഹൃ​ദം. കോ​വി​ഡ്​ പ്ര​തി​രോ​ധ രം​ഗ​ത്തെ സ​ഹ​ക​ര​ണം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും പ്ര​തി​സ​ന്ധി​കാ​ല​ത്ത്​ കു​വൈ​ത്ത്​ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക്​ ന​ന്ദി അ​റി​യി​ക്കാ​നും ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​യും കു​വൈ​ത്ത്​ ട​വ​റും ചേ​ർ​ത്ത്​ മ​നോ​ഹ​ര​ചി​ത്രം വ​ര​ച്ച്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​ന്​ കൈ​മാ​റി​യ​ത്. നേ​ര​ത്തെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം വ​ര​ച്ച്​ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ സ​മ്മാ​നി​ച്ചി​രു​ന്നു.

മ​ഹ്​​മൂ​ദ്​ അ​ൽ ഖ​ത്താ​ൻ ഗാ​ന്ധി​ജി​യു​ടെ ചി​ത്രം അം​ബാ​സ​ഡ​ർ​ക്ക്​ കൈ​മാ​റു​ന്നു (ഫ​യ​ൽ ചി​ത്രം)

കു​വൈ​ത്തി​െൻറ ച​രി​ത്ര​പ​ര​മാ​യ ദീ​ർ​ഘ​കാ​ല സു​ഹൃ​ദ്​ രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യോ​ടു​ള്ള സ്​​നേ​ഹ​മാ​ണ്​ താ​ൻ ചി​ത്ര​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന്​ മ​ഹ്​​മൂ​ദ്​ അ​ൽ ഖ​ത്താ​ൻ പ്ര​തി​ക​രി​ച്ചു. വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-kuwaitMahmoud Khatta
News Summary - Mahmoud Khattar's line shows India-Kuwait friendship
Next Story